ഭുവനേശ്വര്‍: ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ ഇന്ന് രാത്രി 7-30 ന് കോണ്‍ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ശക്തരായ ലെബനോണുമായി കളിക്കുന്നു. ആദ്യ രണ്ട് മല്‍സരങ്ങളിലും വിജയം വഴി പൂര്‍ണ പോയിന്റ് സ്വന്തമാക്കിയ സുനില്‍ ഛേത്രിയുടെ സംഘത്തിന് തോറ്റാലും ഫൈനലുറപ്പാണ്.
ഒരു വിജയവും സമനിലയുമായി ഇന്ത്യക്ക് പിറകില്‍ രണ്ടാമതാണ് ലെബനോണ്‍. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇരുവരും തമ്മില്‍ കളിക്കാനാണ് സാധ്യത. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ വനാത്തുവും മംഗോളിയയും നേര്‍ക്കുനേര്‍ വരും.