X

ലാലീഗ : റൊണാള്‍ഡോക്ക് ഡബിള്‍, റയലിന് തകര്‍പ്പന്‍ ജയം

 

മാഡ്രിഡ് : ലാലീഗയില്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ശക്തരായ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ ലെഗാനസുമായി സ്വന്തം കാണിക്കള്‍ക്കു മുന്നില്‍ തോറ്റത്തിന്റെ ഭാരം ഇതോടെ തല്‍ക്കാലം ഇറക്കിവെച്ചു.

ലീഗില്‍ തപ്പിതടയുന്ന റയല്‍ മാഡ്രിഡിന് മൂന്നാം സ്ഥാനത്തുള്ള വലന്‍സിയുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ഇന്നത്തെ കളികൂടെ തോറ്റല്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതപോലും സംശയത്തിലാവുമെന്ന സാഹചര്യത്തിലാണ് സിദ്ദാന്റെ കുട്ടികള്‍ തനിനിറം പുറത്തെടുത്തത്.

ആദ്യ പകുതിയില്‍ നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ 2-0ന് മുന്നിലായിരുന്നു. 16,38 മിനിട്ടുകളില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നായിരുന്നു റൊണാള്‍ഡോ ഗോള്‍ കണ്ടെത്തിയത്

.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ മിനാ ലോറന്‍സോ (58-ാം മിനുട്ട്) വലന്‍സിയെക്കായ് ഒരു ഗോള്‍ മടക്കിയെങ്കിലും കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ ബ്രസീലിയന്‍ താരം മാര്‍സെല്ലോയും ജര്‍മ്മനി താരം ക്രൂസും റയലിനായി ഗോള്‍ നേടിയത്തോടെ വലന്‍സിയ പരാജയം സമ്മതിക്കുകയായിരുന്നു.

ജയിച്ചെങ്കിലും 20 കളികളില്‍ നിന്നായി 38 പോയന്റുമായി നാലാം സ്ഥാനത്ത് തന്നെയാണ് റയല്‍. 54 പോയന്റുള്ള ബാര്‍സലോണക്ക് റയലുമായി 16 പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡ് (43), വലന്‍സിയ (40) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.

chandrika: