X

സി. എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് സീസണ്‍ 5; സംസ്ഥാന തല മത്സരം 29ന്

കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തുതിനായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സയൂന്നിയന്‍ കഴിഞ്ഞ 4 വര്‍ഷങ്ങളിലായി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും , സ്പീക്കറും സാഹിത്യകാരനുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ നാമഥേയത്തില്‍ നടത്തിവരുന്ന സി.എച്ച്. മുഹമ്മദ് കോയ പ്രതിഭാക്വിസ് സീസണ്‍ 5 ന്റെ സംസ്ഥാന തല മത്സരം ഒക്ടോബര്‍ 29ന് ഞായറാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് ഹിമായത്ത് ഹൈസ്‌കൂളില്‍ എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും.

സിവില്‍ സര്‍വ്വീസ് നേതാവ് ഷെറിന്‍ ഷഹാന. ടി.കെ മുഖ്യാതിഥിയായിരിക്കും .സംസ്ഥാന മുസ്‌ലിംലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് കോഴിക്കോട് ജില്ല മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ മുതലായവര്‍ പങ്കെടുക്കും.,ഓണ്‍ലൈന്‍ ആയി നടന്നപ്രാഥമിക മത്സരത്തില്‍ പങ്കെടുത്ത ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് സബ്ജില്ല മത്സരത്തിലും റവന്യൂജില്ല മത്സരത്തിലും വിജയിച്ച എല്‍. പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളിലെ രണ്ട് വിദ്യാര്‍ഥികള്‍ വീതമാണ് ഒരോ ജില്ലയില്‍ നിന്നും സംസ്ഥാന മത്സരത്തില്‍ പകെടുക്കുന്നത്.

സംസ്ഥാന തല മത്സരത്തില്‍ വിജയിക്കുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് ലാപ്‌ടോപ്പ് രണ്ടാം സ്ഥാനക്കാര്‍ക്ക് ടാബ് ലറ്റ് മൂന്നാം സ്ഥാനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ പങ്കെടുക്കുന്നമുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങളും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് വേടു നിക്കാഹ് ഡോട്ട് കോം എന്ന സ്ഥാപനമാണ്. സംസ്ഥാന തലമത്സരത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ എസ്ടിയു .സംസ്ഥാ പ്രസിഡണ്ട് കെ.എം. അബ്ദുള്ള ജനറല്‍ സെക്രട്ടറി പി. കെ.അസീസ്, സി.എച്ച് പ്രതിഭാക്വിസ് കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍. ടി.പി. കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ പട നിലം, പ്രോഗ്രാം കണ്‍വീനര്‍ ജമാലുദ്ധീന്‍. ടി. എന്നിവര്‍ അറിയിച്ചു.

webdesk11: