ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) വിവിധ കേന്ദ്രങ്ങളില്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ.സി.ടി.) അധിഷ്ഠിത, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. കരിയര്‍ ഓറിയന്റഡ് ആയ ഈ മുഴുവന്‍സമയ കോഴ്‌സുകള്‍ 24 ആഴ്ച നീളും. എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും വേണ്ടിയാണ് നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍.എസ്.ക്യു.എഫ്.) ലെവല്‍ എട്ട് കോഴ്‌സുകള്‍.
അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്, ബിഗ് ഡേറ്റ അനലിറ്റിക്‌സ്, ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, എംബഡഡ് സിസ്റ്റം ഡിസൈന്‍, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, എച്ച്.പി.സി. സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍, ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍, സിസ്റ്റംസ് ആന്‍ഡ് സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മൊബൈല്‍ കംപ്യൂട്ടിങ്, സിസ്റ്റം സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ്, വി.എല്‍.എസ്.ഐ. ഡിസൈന്‍ എന്നീ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നല്‍കുക.
തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായാണ് കോഴ്‌സുകള്‍ നടത്തുന്നത്. ചില കേന്ദ്രങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. അവസാന തീയതി ഡിസംബര്‍ മൂന്ന്. യോഗ്യത, മറ്റ് വിവരങ്ങള്‍ക്ക്: http://www.cdac.in