X

ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ; എല്ലാ കണ്ണുകളും മധ്യപ്രദേശിലേക്ക്

ന്യൂഡല്‍ഹി: 11 സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ കമ്മിഷന്‍ വേണ്ടെന്നു വച്ചു. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

മധ്യപ്രദേശിലാണ് ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 മണ്ഡലങ്ങളാണ് ജനവിധി. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട 25 എംഎല്‍എമാരുടെ സീറ്റാണ് ഇതില്‍ നിര്‍ണായകം.

സംസ്ഥാനത്തെ ബിജെപി മന്ത്രിസഭയുടെ വിധി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പു കൂടിയാണ് ഇത്. മിക്ക മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശിനെ കൂടാതെ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹരിയാന, കര്‍ണാടക, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡിഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍.

Test User: