ബൈജൂസ് നാലായിരം പേരെ കൂടി പിരിച്ചുവിടാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ സിഇഒയെ നിയമിച്ചതിന് പിന്നാലെയാണ് നടപടി. സീനിയര്‍ എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെ ഉയര്‍ന്ന തൊഴിലുകള്‍ ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് വഴി പ്രവര്‍ത്തന ചെലവ് കുറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
നേരത്തെയും ബൈജൂസിന്റെ പല ഓഫീസുകളില്‍ നിന്നും പലരെയും സാമ്പത്തിക പ്രശ്‌നം ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടിരുന്നു.