ഒൻപതു ജില്ലകളിലെ പതിനേഴ് തദ്ദേശവാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 10ന് നടക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്തു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ്.വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കും. 22 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 24ന്. 26 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണല്‍ ആഗസ്ത് 11 ന് രാവിലെ 10ന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാൻ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം വെള്ളിമുതല്‍ പ്രാബല്യത്തിലായി. ഉപതെരഞ്ഞെടുപ്പുള്ള പഞ്ചായത്തുകളില്‍ മുഴുവൻ വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ അവ ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ബ്ലോക്ക് പഞ്ചായത്തില്‍ 4000 രൂപയും പഞ്ചായത്തില്‍ 2000 രൂപയുമാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍
(ജില്ലാ, തദ്ദേശസ്ഥാപനം, വാര്‍ഡുനമ്ബര്‍ ക്രമത്തില്‍)
കൊല്ലം: തെന്മല – ഒറ്റക്കല്‍ (അഞ്ച്), ആദിച്ചനല്ലൂര്‍ പുഞ്ചിരിച്ചിറ (രണ്ട്).
ആലപ്പുഴ: തലവടി കോടമ്ബനാടി (13).
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവൻ തുരുത്ത് (മൂന്ന്).
എറണാകുളം: ഏഴിക്കര വടക്കുപുറം (മൂന്ന്), വടക്കേക്കര മുറവൻ തുരുത്ത് (11), മൂക്കന്നൂര്‍ കോക്കുന്ന് (നാല്), പള്ളിപ്പുറം പഞ്ചായത്ത് വാര്‍ഡ് (10).
തൃശൂര്‍: മാടക്കത്തറ താണിക്കുടം (15).
പാലക്കാട്: പൂക്കോട്ട്കാവ് താനിക്കുന്ന് (ഏഴ്).
മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ -ചെമ്മാണിയോട് (രണ്ട്), ചുങ്കത്തറ കളക്കുന്ന് (14), തുവ്വൂര്‍ അക്കരപ്പുറം (11), പുഴക്കാട്ടിരി കട്ടിലശ്ശേരി (11).
കോഴിക്കോട്: വേളം -പാലോടിക്കുന്ന് (17).
കണ്ണൂര്‍: മുണ്ടേരി താറ്റിയോട് (10), ധര്‍മ്മടം പരീക്കടവ് (11)