ഉപതിരഞ്ഞെടുപ്പ്: പ്രിയങ്കക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക്

വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിക്കൊപ്പം പ്രചാരണത്തിനായി സോണിയാ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉണ്ടാകും. ബുധനാഴ്ചയാണ് ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടില്‍ എത്തുക.

കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ ഇവര്‍ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി പത്ത് ദിവസത്തോളം വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വയനാട് കളക്ടറേറ്റില്‍ വരണാധികാരിയായ കളക്ടര്‍ക്ക് മുന്നില്‍ പ്രിയങ്ക പത്രിക സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ പി അനില്‍കുമാര്‍ അറിയിച്ചിരുന്നു.

യുഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

 

 

webdesk17:
whatsapp
line