കനത്ത മഴയില്‍ നനഞ്ഞ് അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് അവസാനിച്ചു. മഴ എറണാകുളത്തെയാണ് കൂടുതല്‍ ബാധിച്ചത്. പോളിംഗ് സമയം എറണാകുളത്ത് എട്ട് മണി വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നിരസിക്കുകയായിരുന്നു.
അരൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. എറണാകുളത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. രാവിലത്തെ മഴ മൂലം പോളിംഗ് മന്ദഗതിയിലായ ബൂത്തുകളില്‍ വൈകിട്ടോടെ പോളിംഗ് സാധാരണഗതിയിലേക്കെത്തുകയായിരുന്നു. എറണാകുളത്തും വട്ടിയൂര്‍ക്കാവിലും വൈകിട്ടോടെ നീണ്ട ക്യൂവും ദൃശ്യമായി. മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ 40 ശതമാനത്തിലേറെ വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം.