മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡിഎഫിന് വന്‍ജയം. നിലവില്‍ രണ്ടുവാര്‍ഡുകളും എല്‍.ഡി.എഫിന്റെ കയ്യിലായിരുന്നു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് അമ്പാഴക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലും, തെങ്കര ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് പുഞ്ചക്കോടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി. ഉഷ 19 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. കോട്ടോപ്പാടം പഞ്ചായത്തിലേക്ക് നിലവിലെ പഞ്ചായത്തംഗം മരണപ്പെട്ടതിനെ തുടര്‍ന്നും, തെങ്കര പഞ്ചായത്തില്‍ പഞ്ചായത്തംഗത്തിന് സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം ഉപതരെഞ്ഞെടുപ്പ് നടന്ന പതിനഞ്ച് വാര്‍ഡുകളില്‍ ഫലമറിഞ്ഞപ്പോള്‍ പതിമൂന്ന് വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫാണ് വിജയിച്ചത്. മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് കേരളകോണ്‍ഗ്രസും വിജയിച്ചു. മൂന്ന് സീറ്റ് നേടിയ ബി.ജെ.പിക്ക് ഒരു സീറ്റ് നഷ്ടമായി.