ലക്‌നൗ: യു.പിയില്‍ നല്ല റോഡുകള്‍ നിര്‍മിക്കാന്‍ പണം പ്രശ്‌നമല്ലെന്നും അത് പ്രധാനമന്ത്രി നല്‍കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. യു.പിയുടെ വികസനത്തിനായി മോദി സര്‍ക്കാര്‍ 5 ലക്ഷം കോടി ഉടന്‍ അനുവദിക്കും. 2024 ആകുമ്പോഴേക്കും അമേരിക്കയെക്കാള്‍ മികച്ച റോഡുകള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടാകും. നല്ല റോഡുകള്‍ നിര്‍മിക്കാന്‍ പണം തടസ്സമാകില്ല’-അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 8,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു ഗഡ്കരിയുടെ അവകാശവാദം. ഷഹാബാദ് ഹാര്‍ദോ ബൈപാസ്, ഷാജാഹാന്‍പുര്‍ ഷഹാബാദ് ബൈപാസ് ഉള്‍പ്പടെ 8000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.