X

എന്നാലും കായികമന്ത്രി ഇത്ര വേണമായിരുന്നോ?

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലെയും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ കേരളത്തിലെത്തുമെന്നും ഇവിടെ ഒരു സൗഹൃദ മത്സരം നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കേരളത്തിന്റെ കായിക മന്ത്രിയും. എന്നാല്‍ ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റുമായ കമാല്‍ വരദൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ അതിവിഖ്യാതമായ മോണമെന്റല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റിന ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ചിലേയുമായി കളിക്കുന്ന ദിവസം അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെല്ലാം ആ സ്‌റ്റേഡിയത്തിലുണ്ട്. ആ ദിവസമാണ് താങ്കളും സംഘവും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താനെന്ന പേരില്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ എത്തുന്നത്.

അര്‍ജന്റീനയുടെ കുറെ രാജ്യാന്തര താരങ്ങള്‍ സ്പാനിഷ് ലാലീഗയില്‍ പന്ത് തട്ടുന്നുണ്ട്. പക്ഷേ അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനം മാഡ്രിഡിലേക്ക് മാറ്റിയതായി അറിവില്ല. പിന്നെ ഈ ചിത്രത്തില്‍ ആരാണ് അര്‍ജന്റിനയുടെ അസോസിയേഷന്‍ ഭാരവാഹി..? താങ്കള്‍ക്കൊപ്പമുളള ആള്‍ ഉയര്‍ത്തിയിരിക്കുന്നത് മെസിയുടെ ജഴ്‌സിയാണ്. അര്‍ജന്റീനിയന്‍ അസോസിയേഷന്‍
ഒരു താരത്തിന്റെ ജഴ്‌സി ഔദ്യോഗികമായി കൈമാറില്ല. ദേശിയ ടിം ജഴ്‌സിയാണ് കൈമാറുക. ഇത് മാഡ്രിഡിലോ പരിസരത്തോ ഉള്ള ഒരു കൊച്ചു സ്‌റ്റേഡിയത്തില്‍ പോയി നടത്തിയ ഒരു ഉഡായിപ്പാണ്. അതാണ് മെസി കേരളത്തിലേക്ക്, മലപ്പുറത്ത് അര്‍ജന്റീനയുടെ അക്കാദമി എന്നെല്ലാം പറഞ്ഞ് വാഴ്ത്തപ്പെടുന്നത്. കഷ്ടം, കായിക രാഷ്ട്രീയം

webdesk14: