X

വരാനിരിക്കുന്ന കള്ളപ്പണ ഒഴുക്കിന് തടയിടാന്‍ നോട്ട് നിരോധനത്തിനാവില്ലെന്ന് അസോചം

ന്യൂഡല്‍ഹി: ഭാവിയിലെ കള്ളപ്പണ പ്രവാഹത്തെ ഇല്ലാതാക്കാന്‍ നോട്ട് നിരോധനം കൊണ്ടു കഴിയില്ലെന്ന് പ്രമുഖ വ്യാപാര സംഘടന അസോചം. നിലവിലെ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ നീക്കം സഹായകരമാകുമെങ്കിലും സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കപ്പെട്ട അനധികൃത സമ്പാദ്യങ്ങള്‍ തുടച്ചുനീക്കാന്‍ ഇതുകൊണ്ടാവില്ല എന്നും അസോചം ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണ ശല്യം ഒഴിവാക്കാന്‍ സ്വത്തുകള്‍ക്കു മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുക തുടങ്ങിയ നടപടികള്‍ കൊണ്ടേ സാധ്യമാകൂ എന്നും സംഘടനയുടെ പഠനം വ്യക്തമാക്കി.
അസാധുവാക്കിയ നോട്ടുകളുടെ സിംഹഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കറന്‍സിയില്‍ സൂക്ഷിച്ച കള്ളപ്പണം മുഴുവനായി പിടികൂടാനായില്ല. വിവിധ അക്കൗണ്ടുകളിലാണ് പണം നിക്ഷേപിക്കപ്പെട്ടത്. അതു കൊണ്ടു തന്നെ കള്ളപ്പണം തിരിച്ചറിയുക ഭഗീരഥ പ്രയത്‌നം തന്നെയാകും- അസോചം സെക്രട്ടറി ജനറള്‍ ഡി.എസ് റാവത് ചൂണ്ടിക്കാട്ടി.

chandrika: