X

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു: ജോര്‍ജ് ഡബ്ല്യു ബുഷ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചോ എന്നത് മറ്റൊരു ചോദ്യമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ബുഷ് പറഞ്ഞു. അബുദാബിയില്‍ മില്‍ക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരെടുത്ത് പറയാതെ അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങളെയും റഷ്യയുമായുള്ള സുഹൃദ് ബന്ധങ്ങളെയും ബുഷ് വിമര്‍ശിച്ചു. ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി യു.എസ് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനെ കടുത്ത ഭാഷയിലാണ് ബുഷ് വിമര്‍ശിച്ചത്. പുടിന്‍ വട്ടപ്പൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പഴയ സോവിയറ്റ് ആധിപത്യം തിരികെ കൊണ്ടുവരാനാണ് പുടിന്റെ ശ്രമമെന്ന് ബുഷ് ആരോപിച്ചു.

chandrika: