സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയില്‍ വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും എന്നാല്‍ എന്ന് നടപ്പിലാക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ബസ്സുടമകളുടെ ആവശ്യം ന്യായമാണ്, ഇന്ധനവില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്, ബസ്ചാര്‍ജ് വര്‍ധന ഉണ്ടാകും, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും മന്ത്രി പറഞ്ഞു.
മാര്‍ച്ച് 31നകം നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബസ് നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാതെയും ബജറ്റില്‍ പരാമര്‍ശം പോലുമില്ലാത്ത വിധത്തില്‍ അവഗണിക്കപ്പെട്ട സാഹചര്യത്തിലുമാണ് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.