തിരുവനന്തപുരം: സാധാരണക്കാരന് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ബസ് നിരക്ക് വര്‍ധനവിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ബസ് നിരക്ക് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍, പുതുക്കിയ നിരക്കിന് മന്ത്രിസഭ അനുമതി നല്‍കുമെന്നാണ് സൂചന.
മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായി ഉയര്‍ത്താനാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കും. കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രിയാത്രക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും സഞ്ചരിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായി ഉയര്‍ത്തും.