ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു .ബസ് ചാര്‍ജ് കൂട്ടേണ്ടി വരും,വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്താക്കണമെന്നാണ് നിര്‍ദേശം. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാമെന്നും ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട്, ഗതാഗത സെക്രട്ടറിക്ക് കൈമാറി. മുഖ്യമന്ത്രി വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യ നിരക്ക് മിനിമം നിരക്ക് ആറു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം കമ്മിഷന്‍ തള്ളി. ഇത് അഞ്ചു രൂപയെന്നാണ് ശിപാര്‍ശ ചെയ്തതത്. രാത്രി യാത്രക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. മിനിമം ചാര്‍ജ് 14 രൂപയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത് നടപ്പാക്കുകയാണെങ്കില്‍ പകല്‍ 40 രൂപ കൊടുക്കുന്നവര്‍ രാത്രി അതേ ദൂരത്തിന് 56 രൂപ നല്‍കേണ്ടിവരും. മിനിമം ടിക്കറ്റില്‍ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയര്‍ സ്റ്റേജായ രണ്ടര കിലോ മീറ്ററിലേക്ക് ചുരുക്കും. നിലവില്‍ രണ്ട് ഫെയര്‍ സ്റ്റേജായ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കാം.