തിരൂരില്‍ ബസ് ജീവനക്കാര്‍ നാളെ പണിമുടക്കും

തിരൂരില്‍ ബസ് ജീവനക്കാര്‍ നാളെ പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്ക് നടത്തുന്നത്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറന്ന് നല്‍കുക, തിരൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

മുമ്പ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം നടത്തിയിരുന്നു. ഫലം കാണാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് തീരുമാനിച്ചത്.

webdesk14:
whatsapp
line