സംസ്ഥാനത്ത് ബസ് ഓട്ടോ ടാക്‌സി നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ യാത്രാനിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഇതുമായി ബന്ധപ്പെട്ട് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാനിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി അറിയിച്ചു.
ബസ് ചാര്‍ജ് മിനിമം 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഓരോ രൂപവീതവും എന്ന രീതിയിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഓട്ടോ ചാര്‍ജ് 30രൂപ ആക്കിയാണ് വര്‍ധിപ്പിച്ചത്. രണ്ട് കിലോമീറ്ററിനാണ് ഈ ചാര്‍ജ്.
ടാക്‌സി ചാര്‍ജ് മിനിമം 200 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. 175 രൂപയായിരുന്നു ഇതിനു മുന്‍പത്തെ നിരക്ക്.