വാഹനാപകടങ്ങള്‍ക്ക് ഉത്തരവാദികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയാണെന്നും അപകടം തടയാന്‍ പൊതുവാഹനങ്ങളില്‍ ഹെല്‍പ് നമ്പര്‍ സ്ഥാപിച്ചുകൂടേയെന്നും കോടതി. ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ബസ്സപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ ദാരുണമായി കൊല്ലപ്പെട്ടത് വീഡിയോ വഴി കണ്ടാണ ്ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തിയ കോടതി എന്തുകൊണ്ട് ഇത് നടക്കുന്നുവെന്നും ഇതാവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു. ട്രാഫിക്കില്‍ നിര്‍ത്തിയ ബസ് പച്ചലൈറ്റ് തെളിഞ്ഞയുടന്‍ പൊടുന്നനെ മുന്നോട്ടെടുക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ചയുടന്‍ യാത്രക്കരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി.
എന്തുകൊണ്ട് ഇത് തടയാനാവുന്നില്ലെന്ന ചോദ്യത്തിന് ബസ്സുകള്‍ നടപടിയെടുത്താല്‍ സമരവുമായി വരുമെന്ന് ഡിസിപി കോടതിയോട് പറഞ്ഞു. ഗതാഗതവകുപ്പിനും പൊലീസിനും കോടതിയുടെ പൂര്‍ണപിന്തുണയുണ്ടെന്ന് ജസ്റ്റിസ് വാക്കുനല്‍കി. രാവിലെ 8.15ന് മാധവഫാര്‍മസി ജംഗ്ഷനില്‍ വൈപ്പിന്‍ സ്വദേശി ആന്റണി (42) ആണ് ബസ്സിടിച്ച് മരിച്ചത്.