വയനാട് കല്‍പ്പറ്റയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു, ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഓട്ടോയിലും കാറിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ വി.വി ഷെരീഫും ഒരു യുവതിയുമാണ് മരിച്ചത്. കോഴിക്കോട് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.