X

തിരുവമ്പാടിയിലെ ബസ് അപകടം; ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസ്സിന്റെ ടയറുകള്‍ക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പങ്ങളില്ലെന്ന് പ്രാഥമിക കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നും വാഹനങ്ങള്‍ വന്നിട്ടില്ലെന്നും
അന്വേഷണത്തില്‍ തെളിഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് ബസ്സില്‍ ഇന്ന് ശാസ്ത്രീയമായ പരിശോധന നടത്തും.

ഇന്നലെയാണ് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

 

webdesk17: