കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 17ഓളം പേര്‍ക്ക് പരിക്ക്. മധ്യപ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ജിയോളജി ബിരുദ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. കഴിഞ്ഞ 14നാണ് ഇവര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും യാത്ര പുറപ്പെട്ടത്. ഏഴ് അധ്യാപകരും രണ്ട് ബസിലാണ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്നത്. ഇതില്‍ ആദ്യം വന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്.