ഡ്രൈവറുടെ അശ്രദ്ധ: ബസ് ശരീരത്തിലൂടെ കയറി വഴിയാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂര്‍ തലശ്ശേരിയില്‍ ബസ് ശരീരത്തിലൂടെ കയറി വഴിയാത്രക്കാരന് ദാരുണാന്ത്യം. തിരുവങ്ങാട് സ്വദേശി എം.ജി ജയരാജ് (63) ആണ് മരിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 8.10 ഓടെയാണ് അപകടം. തിരുവങ്ങാട്ടെ വീട്ടില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.

webdesk14:
whatsapp
line