X
    Categories: Newsworld

ബുര്‍ഖ: പിഴ ചുമത്താന്‍ സ്വിസ് നീക്കം

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹിജാബ് നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം ഡോളര്‍ പിഴ ചുമത്താന്‍ നിര്‍ദേശിക്കുന്ന വിവാദ ബില്‍ പാര്‍ലമെന്റില്‍. കഴിഞ്ഞ വര്‍ഷം ഹിതപരിശോധന നടത്തിയാണ് രാജ്യത്ത് ഹിജാബ് നിരോധിച്ചത്. പൊതുക്രമസമാധാനം ഉറപ്പാക്കാനാണ് മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ചതെന്ന് പിഴ ചുമത്താനുള്ള കരട് നിയമം പാര്‍ലമെന്റിന്റെ പരിഗണനക്ക് അയച്ചുകൊണ്ട് സ്വിസ് മന്ത്രിസഭ പറഞ്ഞു.

മുസ്്‌ലിം സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നീക്കങ്ങള്‍ ഒരു നാഗരിക സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍സ് വ്യക്തമാക്കി. സ്വിസ് ജനസംഖ്യയില്‍ അഞ്ച് ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്. യൂറോപ്പില്‍ ഹിജാബ് നിരോധിച്ച ഫ്രാന്‍സ് അടക്കം അഞ്ച് രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

Test User: