പ്രശസ്തമായ മുംബൈ ചെമ്പൂര്‍ എന്‍.ജി ആചാര്യ കോളജില്‍ ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. കുട്ടികള്‍ പുറത്തുനില്‍ക്കുന്നതും ബുര്‍ഖ മാറ്റിയ ശേഷം അകത്തേക്ക് വിടുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടക ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലെ ഈ സംഭവം. കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞതനുസരിച്ചാണ് നടപടിയെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.