മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരണപ്പെട്ടത്.
മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.