തിരുവനന്തപുരം നെടുമങ്ങാട് പി.എ അസീസ് എന്‍ജിനീയറിങ് കോളജിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് കരുതുന്നത്. ഉടമയുടെ മൊബൈല്‍ ഫോണ്‍ മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അസീസിന് സാമ്പത്തിക പ്രശ്‌നങ്ങളുള്ളതായാണ് പറയുന്നത്.