X

ജിഹാദി കേന്ദ്രമെന്ന ബ്ലാക്ക് ലേബല്‍: മാധ്യമങ്ങളുടെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് ബര്‍മിങ്ഹാം മുസ്‌ലിംകള്‍

ബ്രിട്ടനില്‍ രണ്ടര ലക്ഷത്തോളം മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ബര്‍മിങ്ഹാമിന് ജിഹാദി കേന്ദ്രമെന്ന ബ്ലാക്ക് ലേബല്‍. സംഭവത്തില്‍ ബര്‍മിങ്ഹാം മുസ്‌ലിംകള്‍ ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമകാരി ഖാലിദ് മസൂദ് ആക്രമത്തിന് മുമ്പ് ബര്‍മിങ്ഹാമില്‍ താമസിച്ചത് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം അധിവാസ പ്രദേശമായ ബര്‍മിങ്ഹാമിന് ജിഹാദി പരിവേഷം നല്‍കാനുള്ള ശ്രമം.

തീവ്രവാദത്തിന്റെ സമീപകാല ഉദാഹരണമായ ആക്രമണവുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തെ ബന്ധിപ്പെടുത്തി ബ്രിട്ടീഷ് പത്രങ്ങള്‍ മോശമായി ചിത്രീകരിച്ചിരുന്നു. ബ്രിട്ടനിലെ തീവ്രവാദത്തിന്റെ തന്ത്രപ്രധാന മേഖലകളിലൊന്നാണ് ബര്‍മിങ്ഹാം എന്ന് ദ ടെലഗ്രാഫ് എഴുതി. എങ്ങനെയാണ് ബ്രിട്ടന്റെ ജിഹാദി കേന്ദ്രമായി ബര്‍മിങ്ഹാം മാറിയതെന്ന് ദ ഡൈലി മൈല്‍ ചോദിക്കുന്നു. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ നടപടികള്‍ ആശങ്കയുളവാക്കുന്നതാണ് എന്നാണ് പ്രദേശവാസികളായ മുസ്‌ലിംകള്‍ പറയുന്നത്.

ബര്‍മിങ്ഹാമിനെ മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് തദ്ദേശവാസിയായ യുവാവ് പറയുന്നു. ആരോ ഒരാള്‍ ചെയ്തതിന്റെ പഴി കേള്‍ക്കേണ്ടി വരുന്നത് ഞങ്ങളാണെന്നും ഞങ്ങള്‍ അയല്‍ക്കാര്‍ക്കിടയില്‍പ്പോലും ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും അവര്‍ പറയുന്നു. ഇത് തന്നെയാണ് ബര്‍മിങ്ഹാം മുസ്‌ലിംകളുടെ പൊതുവികാരവും. അല്‍ ജസീറ ചാനലാണ് ഇത് സ്ംബന്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

chandrika: