മുഖം മറക്കുന്ന രീതിയിലുള്ള വസ്ത്ര ധാരണ നിരോധിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കില്ലെന്ന് സ്വിസര്‍ലാന്റ് ഫെഡറല്‍ കൗണ്‍സില്‍. അതേസമയം ഒരു സ്ത്രീയേയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
സ്വിസ്സ് പൊലിറ്റിക്കല്‍ പാര്‍ട്ടിഒഴികെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാരും ഈ നീക്കത്തെ പിന്തുണച്ചിരുന്നില്ല.
സ്വിസര്‍ലാന്റിലെ കേന്ദ്ര നിര്‍വഹണ സഭയായ ഫെഡറല്‍ കൗണ്‍സിലിന്റെ പ്രതിനിധി സംഘമാണ് ബുര്‍ഖ നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ശിപാര്‍ശ ചെയ്തത്.