X

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ആരംഭിച്ച് പേരാമ്പ്ര പൊലീസ്

കോഴിക്കോട് പേരാമ്പ്ര എരവട്ടൂരില്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന പണം കവര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മുണ്ടും അതിനു മുകളില്‍ ചുരിദാര്‍ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിനു പുറത്ത് വച്ചിരുന്ന ഭണ്ഡാരവും തകര്‍ത്ത് മോഷണം നടത്തി.

രാവിലെ ക്ഷേത്രത്തിലെത്തിവരായാണ് മോഷണവിവരം അറിയുന്നത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടന്നാണ് വിവരം.

 

webdesk17: