ക്യാപ്റ്റനായി ഇറങ്ങുന്ന ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്ത് ബുംറ. രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് ഇന്ത്യയുടെ ടീം. ഏകദിനത്തില്‍ 14 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും പ്രസീദ് നീലകുപ്പായത്തില്‍ ആദ്യമായാണ് ട്വന്റി 20 കളിക്കുന്നത്.
ആദ്യ ഓവറില്‍ തന്നെ ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. കേവലം നാല് റണ്‍സ് വിട്ടുകൊടുത്ത് ഓപ്പണറായ ആന്‍ഡ്രേ ബില്‍ബിര്‍നിയുടെയും ലോര്‍കോന്‍ ടക്കറുടെയും വിക്കറ്റാണ് ഇന്ത്യന്‍ നായകന്‍ വീഴ്ത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ തുടരും. റുത് രാജ് ഗെയ്ക്ക് വാദ് യശസി ജയ്‌സ്വാള്‍ സഖ്യമാണ് ഓപ്പണര്‍മാര്‍.
സഞ്ജു മൂന്നാമതും തിലക് വര്‍മ്മ നാലാം നമ്പറിലും എത്തും. ശിവം ദൂബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓള്‍ റൗണ്ടറുമാരായി ടീമിലുണ്ട്. പ്രസീദിനെയും ബുംറയെയും കൂടാതെ അര്‍ഷ്ദീപ് സിംഗാണ് മറ്റൊരു പേസര്‍. ടീമില്‍ സ്പിന്നറായി സുന്ദറിനൊപ്പം രവി ബിഷ്‌ണോയുമുണ്ട്.