മുംബൈ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 22,000 കണ്ടല്‍മരങ്ങള്‍ മുറിക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി. മുംബൈയും സമീപ ജില്ലകളുമായ പാല്‍ഘര്‍, താനെ തുടങ്ങിയ സ്ഥലങ്ങളില്‍ മരം മുറിക്കുന്നതിനാണ് അനുമതി. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായാണ് മരം മുറി. ചീഫ് ജസ്റ്റിസ് ദീപാന്‍കര്‍ ദത്ത ജസ്റ്റിസ് അഭയ് അഹൂജ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. വനംപരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ പാലിക്കണം.
നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്. നേരത്തെ കണ്ടല്‍ മരങ്ങള്‍ മുറിക്കുന്നത് നിരോധിച്ച് കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് എതിരെയാണ് കോര്‍പ്പറേഷന്‍ അപ്പീല്‍ നല്‍ കിയത്. ഹര്‍ജിയില്‍ 50,000 ത്തോളം മരങ്ങള്‍ മുറിക്കേണ്ട സ്ഥാനത്ത് ഇതിന്റെ എണ്ണം 22,000 ആയി ചുരുക്കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു.