ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച മുസ്്‌ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃതമായി ഇടിച്ചു നിരത്തുന്ന യു.പി സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജംഇയ്യത്ത് ഉലമാ ഇ ഹിന്ദാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനാ വിരുദ്ധമായ യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി സ്വമേധയാ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരടങ്ങിയ പ്രമുഖര്‍ സുപ്രീം കോടതിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
- 3 years ago
Chandrika Web