ചാരുംമൂട്: കാളയുടെ കുത്തേറ്റ് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നൂറനാട് മറ്റപ്പള്ളി മലയുടെ വടക്കേതില്‍ എന്‍ സന്തോഷാ(41)ണ് മരിച്ചത്. മെയ് 22ന് ആദിക്കാട്ടുകുളങ്ങര ജങ്ഷന് സമീപം വെച്ചാണ് കാളകുത്തിയത്.
വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാനായി എത്തിയപ്പോഴായിരുന്നു സംഭവം. പിന്നില്‍ നിന്നുമെത്തിയ കാള സന്തോഷിനെ കുത്തിയെറിയുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അടൂര്‍ ജനറല്‍ ആശുപത്രിയിലുമായിരുന്നു ചികിത്സ.കഴിഞ്ഞ ദിവസമാണ് മരിച്ചത്.