X

‘കെട്ടിട വാടക ജി. എസ്. ടി. പിന്‍വലിക്കണം’: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ കെട്ടിട വാടക ജി. എസ്. ടി. കൂടി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടന വ്യക്തമാക്കി.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ രാത്രികാലങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന കളവ് നിയന്ത്രിക്കുന്നതിന് പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതികൊടുവള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. കൊടുവള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷനും ഭാരവാഹി തെരെഞ്ഞെടുപ്പും ആശ്വാസ് ധന സഹായ വിതരണവും ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എ.കെ.അബ്ദുള്ള അധ്യക്ഷം വഹിച്ചു. വ്യാപാരികള്‍ക്ക് അധിക ബാധ്യതയായി കെട്ടിട വാടകക്ക് 18% ജി.എസ്.ടി. ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നിയമം തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. അമീര്‍ മുഹമ്മദ് ഷാജി,എ.വി.എം. കബീര്‍,അഷ്‌റഫ് മൂത്തേടത്ത്, പി .സി അഷ്റഫ്, എം. ബാബുമോന്‍, സലീം രാമനാട്ടുകര, മനാഫ് കാപ്പാട്, രാജന്‍ കാന്തപുരം, ഗംഗാധരന്‍ നായര്‍, കെ. സരസ്വതി, ടി.കെ.അബ്ദുല്‍ സലാം, സത്താര്‍ പുറായില്‍, എം അബ്ദുല്‍ ഖാദര്‍, എന്‍.വി. ഉമ്മര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി മുര്‍താസ് ഫസല്‍ അലി സ്വാഗതവും ബോബന്‍ താമരശ്ശേരി നന്ദിയും രേഖപെടുത്തി.

ഭാരവാഹികള്‍.
എ.കെ.അബ്ദുള്ള (പ്രസിഡണ്ട്)
ടി.കെ.അബ്ദുല്‍ സലാം (ജനറല്‍ സെക്രട്ടറി)
എ.പി. ചന്തു മാസ്റ്റര്‍(ട്രഷറര്‍)
ബോബന്‍ സൂര്യ (വര്‍ക്കിംഗ് പ്രസിഡണ്ട് )
ടി.പി. അബ്ദുല്‍ ഖാദര്‍ ഹാജി,എം.അബ്ദുല്‍ ഖാദര്‍,എന്‍.വി ഉമ്മര്‍ ഹാജി.ലത്തീഫ് ആരാമ്പ്രം (വൈസ് പ്രസിഡണ്ടുമാര്‍ )
സത്താര്‍ പുറായില്‍ നൗഷാദ് അലി.പി.കെ ഷുക്കൂര്‍ കരുവന്‍പൊയില്‍ അസൈനാര്‍ കട്ടിപ്പാറ അബ്ദുല്‍സലാം മാനിപുരം സാബു താമരശ്ശേരി (സെകട്ടറിമാര്‍ )

 

webdesk17: