കോഴിക്കോട് : സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഏറെ സാമ്പത്തിക ഭാരം ഏല്‍പ്പിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനു പുറമെ അപേക്ഷാ ഫീസും സ്‌ക്രൂട്ട്‌നി ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് നിലവിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടിയോ ളമാണ്. ഇതു ചെറുകിട നിര്‍മ്മാണങ്ങളെ പോലും ബാധിക്കുന്നു.
എല്ലാ അര്‍ത്ഥത്തിലും സാധാരണക്കാരുടെ ജീവിതഭാരം വര്‍ദ്ധിക്കുകയാണ്. മാത്രവുമല്ല ഈ നികുതി വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രവാസികളെയുമാണ്. യോഗം ചുണ്ടിക്കാട്ടി. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു കുടില്‍ കെട്ടാന്‍ പാടുപെടുന്നവന്റെ തലയില്‍ ഇടിത്തീ വീഴുന്ന തരത്തിലുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.
ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം കേരളത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കു നയിക്കുന്ന ഇടതു സര്‍ക്കാര്‍ നടത്തുന്ന പകല്‍ കൊള്ളയാണ് ഈ നികുതി വര്‍ദ്ധനവ്. ഇവയില്‍ ഏറെയും ബാധിക്കുന്നത് പ്രവാസികള്‍ക്കാണ്. യോഗം അഭിപ്രായപ്പെട്ടു.
അശാസത്രീയവും ജനങ്ങള്‍ക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വര്‍ദ്ധിപ്പിച്ച ഫീസും നികുതിയും പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രവാസി ലീഗ് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി,കാപ്പില്‍ മുഹമ്മത് പാഷ ഭാരവാഹികളായ കെ.സി. അഹമ്മത്, ജലീല്‍ വലിയ കത്ത്, പി.എം.കെ. കാഞ്ഞിയൂര്‍, ഉമയനല്ലൂര്‍ ശിഹാബുദ്ധീന്‍ , കെ.വി.മുസ്തഫ, എന്‍.പി.ഷംസുദ്ധീന്‍, സലാം വളാഞ്ചേരി, കലാപ്രേമി ബഷീര്‍ ബാബു പങ്കെടുത്തു.