X

കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം

 

ന്യൂഡല്‍ഹി: മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് യുവതിയും നാലു കുട്ടികളും മരിച്ചു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അശോക വിഹാറിന് സമീപം മൂന്നു നില കെട്ടിടം തകര്‍ന്ന് അപകടം ഉണ്ടായത്. ദുരന്തത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ദീപ് ചന്ദ ബന്ദു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചത് മുന്നി എന്ന പേരുള്ള യുവതിയാണെന്ന് തിരിച്ചറിഞ്ഞു. 10 വയസുള്ള സഹോദരങ്ങളും അഞ്ച് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ നടക്കുകയാണ്. ഇന്നലെ രാവിലെ 9.30നാണ് അപകടം സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സംഘത്തിന്റെ രണ്ട് ടീമുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 20 വര്‍ഷം പഴക്കമുള്ള കെട്ടിടം ശോചനീയ അവസ്ഥയിലായിരുന്നു എന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസര്‍ വ്യക്തമാക്കി

chandrika: