X

കെട്ടിട, വീട്ടുടമസ്ഥര്‍ നീതി തേടി നാളെ സെക്രട്ടറിയേറ്റിലേക്ക്

കോഴിക്കോട്: അന്യായമായ കെട്ടിട, വീട് നികുതികളില്‍ പ്രതിഷേധിച്ച് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നാളെ സെക്രട്ടറിയേറ്റ് നടയില്‍ അവകാശ സംരക്ഷണ ജാഥയും കൂട്ടധര്‍ണ്ണയും നടത്തും.

പെര്‍മിറ്റ്, അപേക്ഷാ ഫീസ് ക്രമാതീത വര്‍ദ്ധനവ് പിന്‍വലിക്കല്‍,മാതൃകാ വാടക പരിഷ്‌കരണ ബില്‍ നടപ്പിലാക്കല്‍ , ദേശീയ പാതയോരത്തെ നിര്‍മ്മാണ നിബന്ധനകള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉയര്‍ത്തുന്നത്്. ജില്ലകൡ കലക്ടറേറ്റ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണയും അവകാശ സംരക്ഷണജാഥയും പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും. ധര്‍ണ്ണ കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എംഎല്‍എ പങ്കെടുക്കും.

webdesk11: