X

ബില്‍ഡ് ഇന്ത്യാ സ്‌കോളര്‍ഷിപ്പുമായി എല്‍.ആന്‍ഡ്.ടി

നവഭാരത നിര്‍മ്മിതിക്കായി എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കു കൈത്താങ്ങായി പ്രമുഖ നിര്‍മ്മാണ കമ്പനിയായ എല്‍.ആന്‍ഡ്.ടി. ഇവരുടെ ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയനുസരിച്ച് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റില്‍ എം.ടെക് പഠനത്തിനാണ് ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ്. സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ അവസാനവര്‍ഷ ബി.ടെക് വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ആറാം സെമസ്റ്റര്‍ വരെ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഐ.ഐ.ടി. എന്‍.ഐ.ടികളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ എല്‍ആന്‍ടി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 24-നാണ് ഓണ്‍ലൈന്‍ പരീക്ഷ.

മാര്‍ച്ചില്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസം 13,400 രൂപവെച്ച് 24 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കൂടാതെ ട്യൂഷന്‍ഫീസും സ്‌പോണ്‍സര്‍ഷിപ്പ് ഫീസും സ്ഥാപനത്തിനു നേരിട്ടു നല്‍കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എല്‍ആന്‍ടി കണ്‍സ്ട്രക്ഷന്‍സില്‍ നിയമനവും ലഭിക്കും. ഡിസംബര്‍ 31നകം അപേക്ഷിക്കണം.
http://www.lntecc.com

chandrika: