തിരുവനന്തപുരം: ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ. രാവിലെ ഒമ്പത് മണിക്ക് സഭവയില്‍ അവതരിപ്പിക്കാനുള്ള ബജറ്റ് പ്രസംഗം ഇന്നു രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് അച്ചടിക്കായി സര്‍ക്കാര്‍ പ്രസിലേക്ക് കൊണ്ടുപോകും. സംസ്ഥാനത്തെ 68-ാമത്തെയും തോമസ് ഐസക് ഒരുക്കുന്ന എട്ടാമത്തെയും ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ജിഎസ്ടി വരുന്നതിനാല്‍ ഇത്തവണ ബജറ്റില്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാായേക്കില്ലെന്നാണ് സൂചന. ധനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ബജറ്റ് രൂപപ്പെടുത്തിയത്. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ എല്ലാ വകുപ്പുകളില്‍ നിന്നും ക്ഷണിക്കും. ഇത്തവണ ഓണ്‍ലൈന്‍ മുഖേനയാണ് വിവരശേഖരണം നടത്തിയത്.
സംസ്ഥാന ബജറ്റ് നാളെ; നികുതി നിര്‍ദേശമുണ്ടായേക്കില്ല
Tags: budgetkerala budget