ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയില്‍ അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബഡ്ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്. ജനങ്ങളെ സ്വാധീനിക്കുന്ന ആദായ നികുതി ഇളവുകളും കാര്‍ഷിക മേഖലക്കുള്ള പ്രഖ്യാപനങ്ങളും ഇടം പിടിച്ചേക്കും.
കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി യു.എസില്‍ ചികിത്സയിലായതിനാലാണ് റെയില്‍വെ മന്ത്രിയായ പിയൂഷ് ഗോയലിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. പ്രത്യേക റെയില്‍ ബജറ്റ് നിറുത്തലാക്കിയ ശേഷം നഷ്ടമായ അവസരം ഗോയലിനെ തേടി വന്നതാണ്.