X

ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ പൊട്ടിത്തെറി; അനുനയ നീക്കവുമായി മോദിയും ജെയ്റ്റ്‌ലിയും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരമാന്‍ വെച്ച ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ശരിയായില്ലെന്ന് ശിവസേന അറിയിച്ചു. ഇപ്പോള്‍ തന്നെ താങ്ങാനാവുന്നതില്‍ പരം വിലയുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.50 ശതമാനം ആക്കുന്നതോടെ ജനങ്ങള്‍ക്ക് വലിയ തരത്തിലുള്ള പ്രയാസം സൃഷ്ടിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സ്വദേശി ജാഗരണ്‍ മഞ്ചും (എസ്.ജെ.എം) രംഗത്തെത്തി. ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിതയാണ് നിര്‍മല സീതാരാമന്‍. എന്നാല്‍ സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റത്തിനാവശ്യമായ നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ല. ഇതും വിമര്‍ശനത്തിനു വഴി വെച്ചിരിക്കുകയാണ്.

എന്നാല്‍ വിമര്‍ശനങ്ങളെ തടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തിയിരിക്കുകയാണ്.

web desk 1: