X
    Categories: MoreViews

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; 11 മണിക്ക് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ജി.എസ്.ടിക്കുശേഷമുള്ള ആദ്യത്തെ ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി നിരക്കുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. റെയില്‍വെ രംഗത്ത് വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. കാര്‍ഷികവിദ്യാഭ്യാസതൊഴിമേഖലകള്‍ക്ക് എന്തൊക്കെ പ്രഖ്യാപനം എന്നതും പ്രധാനപ്പെട്ടതാണ്. മോദി സര്‍ക്കാരിന്റെ അവസാന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന നിലയില്‍ ചില ജനപ്രിയ പദ്ധതികളും ഉണ്ടായേക്കും.

അതേസമയം, കേരളത്തിന്റെ കാര്യത്തില്‍ എന്തൊക്കെയായിരിക്കും സാധ്യതകളെന്നും അറിയാനുണ്ട്. നടപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ തുക എന്നതിനൊപ്പം റബറിന്റെ വിലത്തകര്‍ച്ച നേരിടാനുള്ള പ്രഖ്യാപനമാണ് കേരളത്തിന്റെ പ്രതീക്ഷകളിലൊന്ന്. എയിംസ് പ്രഖ്യാപനത്തിനും പാലക്കാട് കോച്ച് ഫാക്ടറിയുമുള്‍പ്പടെയുള്ള പ്രതീക്ഷകളും കേരളം മുന്നോട്ടുവെക്കുന്നു.

chandrika: