X
    Categories: MoreViews

കേന്ദ്രബജറ്റ് 2018; ജെയ്റ്റ്‌ലി അവതരണം തുടങ്ങി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയാണ് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണ മേഖലക്ക് ഊന്നല്‍ നല്‍കുന്നുണ്ട്.

റെക്കോര്‍ഡ് ഭക്ഷ്യോല്‍പാദനമാണ് രാജ്യത്തുണ്ടാകുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഉല്‍പാദനത്തിനൊപ്പം മികച്ച വില കര്‍ഷകര്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്ക് ചെലവിന്റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായി ഇടനിലക്കാരെ ഒഴിവാക്കിയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

കേന്ദ്ര ബജറ്റ് 2018

മത്സ്യതൊഴിലാളികള്‍, കന്നുകാലി കര്‍ഷകര്‍ എന്നിവര്‍ക്ക് കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ലഭ്യമാക്കും
ലോകത്തെ ഏറ്റവും വലിയ സുരക്ഷപദ്ധതി പ്രഖ്യാപിച്ചു
10കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം 5ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം
ഒന്നരലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും
എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും അപകട ഇന്‍ഷുറന്‍സ് പദ്ധതി
ഉത്തര്‍പ്രദേശില്‍ 24 പുതിയ മെഡിക്കല്‍ കോളേജുകള്‍
ചെറുകിട ലഘുവ്യവസായങ്ങള്‍ക്ക് 3,794കോടി രൂപ
ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് 600 കോടി
വിമാനത്താവളങ്ങള്‍ കൂട്ടും, ഉഡാന്‍ പദ്ധതി വിപുലീകരിക്കും
വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയായി ഉയര്‍ത്തും
റെയില്‍വേക്കുള്ള ബജറ്റ് 1,48,500 കോടി രൂപ
പ്രധാനറെയില്‍വേ സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കും
4000 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കും
സ്മാര്‍ട്ട്‌സിറ്റിക്ക് 2.04കോടി രൂപ
ഈ വര്‍ഷം 9000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കും
സ്ഥാപനങ്ങള്‍ക്കും ആധാര്‍ നല്‍കും. ആധാര്‍ മാതൃകയിലുള്ള തിരിച്ചറിയല്‍ നമ്പര്‍ നിലവില്‍ വരും.
ഗ്രാമങ്ങളില്‍ അഞ്ചുലക്ഷം വൈഫൈ സ്‌പോട്ട്

chandrika: