X

മാന്‍ഹോള്‍ ശുചീകരണത്തിന് 10കോടി; ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കുമെന്നും ഐസക്

ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും, 20ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്നും ധനമന്ത്രി ഐസക് ബജറ്റില്‍.

മറ്റു പ്രഖ്യാപനങ്ങള്‍

മലയോര ഹൈവേക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മ്മാണപപ്രവര്‍ത്തനങ്ങള്‍ തുടങ്ങും
മാന്‍ഹോള്‍ ശുചീകരണത്തിന് 10കോടി
തീരദേശ പുനരധിവാസ പദ്ധതിക്ക് 150കോടി രൂപ അനുവദിച്ചു
മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കും
കേരള സഹകരണബാങ്ക് രൂപീകരിക്കും
20കോടി രൂപ ബീഡി തൊഴിലാളി ക്ഷേമത്തിനായി ചെലവഴിക്കും
കൈത്തറി രംഗതത്ത് അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി 11കോടി രൂപ
സ്‌കൂള്‍ യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും
റബ്‌കോ പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കും
ഉള്‍നാടന്‍ മത്സ്യമോഖലക്ക് 49കോടി രൂപ
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ 5257പുതിയ തസ്തികകള്‍
കുളങ്ങള്‍, നീര്‍ച്ചാലുകള്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കും
സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് 2000കോടി, 170ആസ്പത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
ശുചിത്വമിഷന് 127കോടി
കൃഷിയിലും അനുബന്ധ മേഖലകളിലും വളര്‍ച്ച 2.95ശതമാനം താഴ്ന്നു
നെല്ലു സംരക്ഷണത്തിന് 700കോടി
റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കും, ഇതിനായി 100കോടി
പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600കോടി

chandrika: