X

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍.

വിവിധ മേഖകളിലെ ബജറ്റ് വിഹിതം

• പശ്ചാത്തല വികസത്തിന് 25000 കോടി രൂപ
• 182 റോഡുകള്‍ക്ക് 5628 കോടി രൂപ
• മേല്‍പ്പാലങ്ങള്‍, ആര്‍ഒബികള്‍, 69 പാലങ്ങള്‍ എന്നിവക്ക് 2557 കോടി രൂപ
• തീരദേശ ഹൈവേക്ക് 6500 കോടി രൂപ, 3500 കോടി രൂപയുടെ മലയോര ഹൈവേ
നിര്‍മാണാനുമതി
• 1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍
• പൊതു വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും നിലവാര വര്‍ധനക്കും 1000      കോടിയുടെ പദ്ധതികള്‍.
• ഹയര്‍ സെക്കന്റി സ്‌കൂളുകളില്‍ 2500 തസ്തികകള്‍
• പൊതുജനാരോഗ്യ സംവിധാനത്തിന് 2500 കോടി രൂപ
• സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യം
• ആശുപത്രികളുടെ നിലവാര വര്‍ധനക്ക് 8000 പുതിയ തസ്തികകള്‍
• ഹരിത കേരളത്തിനും പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും നിശ്ചിത ലക്ഷ്യങ്ങള്‍
• വയലേലകളില്‍ 10 ശതമാനം വര്‍ധന
• പൊതുവിദ്യാലയങ്ങളില്‍ പത്തു ശതമാനം കുട്ടികളുടെ വര്‍ധന
• സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ 1100 രൂപയാക്കി
• പ്രവാസികള്‍ക്ക് 2000 രൂപയുടെ ക്ഷേമ പെന്‍ഷന്‍.
• പ്രവാസികളുടെ ഡേറ്റാബാങ്ക്
• സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് അടുത്തവര്‍ഷം; ജെന്റര്‍ ബജറ്റ് പുനസ്ഥാപിച്ചു
• കെഎസ്ആര്‍ടിസിക്ക് 3000 കോടിയുടെ പുനരുദ്ധാരണ പാക്കേജ്
• ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 10 കോടി
• കയര്‍ കോര്‍പ്പറേഷന് 48 കോടി
• കൈത്തറി മേഖലക്ക് 72 കോടി
• റബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി
• പത്രപ്രവര്‍ത്തക പെന്‍ഷന്‍ 2000 രൂപയും അല്ലാത്തവര്‍ക്ക് ആയിരം രൂപയുമാക്കി

ധനസൂചകങ്ങള്‍

• ആകെ വരുമാനം – 119124 കോടി രൂപ
• ആകെ ചെലവ് – 119601 കോടി രൂപ
• റവന്യൂ വരുമാനം – 93584 കോടി രൂപ
• റവന്യൂ ചെലവ് – 109627 കോടി രൂപ
• റവന്യൂ കമ്മി – 16043 കോടി രൂപ (2.14 %)
• മൂലധന ചെലവ് – 9057 കോടി രൂപ
• ധനകമ്മി – 25756 കോടി രൂപ (3.44%)
• പ്രൈമറി ഡെഫിസിറ്റ് – 1.62 %
• ശമ്പള ചെലവ് – 31909 കോടി രൂപ
• പെന്‍ഷന്‍ ചെലവ് – 18174 കോടി രൂപ
• പലിശ – 13631 കോടി രൂപ
• ശമ്പളം, പെന്‍ഷന്‍ പലിശ – ആകെ വരുമാനത്തിന്റെ 68.08 %

chandrika: