X

യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബിടിഎസ് “ഡൈനാമൈറ്റ്”; 24 മണിക്കൂറില്‍ 101.1 ദശലക്ഷം കാഴ്ചക്കാര്‍

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോയുടെ റെക്കോര്‍ഡ് സ്വന്തമാക്കി കൊറിയന്‍ വീഡിയോ സോങ്. കൊറിയന്‍ പോപ് ബാന്റായ ബിടിഎസ് പുറത്തിക്കിയ അവരുടെ പുതിയ ഗാനം ഡൈനാമൈറ്റാണ് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോയുടെ യൂട്യൂബ് റെക്കോര്‍ഡ് തകര്‍ത്തിരിക്കുന്നത്. ബിടിഎസ് ടീം അവരുടെ ആദ്യത്തെ ഇംഗ്ലീഷ് സിംഗിള്‍ ”ഡൈനാമൈറ്റ്”വെള്ളിയാഴ്ച രാവിലെ 9.30 നാണ് പുറത്തിറക്കിയത്. ഇന്ന് രാവിലെ 6.05 ഓടെ 86.4 ദശലക്ഷം വ്യൂകള്‍ നേടിയ ഗാനം 24 മണിക്കൂറിനുള്ളില്‍ 101.1 മില്ല്യന്‍ കാഴ്ചക്കാരെയാണ് നേടിയെടുത്തിരിക്കുന്നത്. ഇതോടെ യൂട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ‘ഡൈനാമൈറ്റ്’.

മറ്റൊരു കൊറിയന്‍ പോപ്പ് ബാന്‍ഡായ ബ്ലാക്ക്പിങ്കിന്റെ ”ഹൗ യു ലൈക്ക് ദാറ്റ്” ട്രാക്ക് സോങായിരുന്നു നേരത്തെ ഒരു ദിവസം 86.3 ദശലക്ഷം വ്യൂകള്‍ എന്ന റെക്കോര്‍ഡുമായി മുന്നിലുണ്ടായികുന്നത്. ഇതിനെ ഏറെ പിന്നാലാക്കിയാണ് ”ഡൈനാമൈറ്റ്” ഥീൗഠൗയല ല്‍ ഒന്നാം സ്ഥാനത്തെത്തിയിക്കുന്നത്. ലോകമെമ്പാടുമുള്ള ജനപ്രീതി നേടിയ ഗാനം ഇതിനകം 155 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ആരാധകരുടെ ആവേശം കണക്കിലെടുക്കുമ്പോള്‍ പാട്ടിനും ഇനിയും നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

കെ-പോപ്പ് ബാന്‍ഡ് ഇതാദ്യമായല്ല ഈ നേട്ടം കൈവരിക്കുന്നത്. നേരത്തെ, 2019 ഏപ്രിലില്‍ പുറത്തിറങ്ങിയ ”ബോയ് വിത്ത് ലവ്” എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കാഴ്ചക്കാരെ നേടിയ ഗാനമെന്ന് റെക്കോര്‍ഡ് നേടിയിരുന്നു. അന്ന് ഒറ്റദിവസം 74.6 ദശലക്ഷം വ്യൂകളാണ് ലഭിച്ചത്. 2017 ല്‍ പുറത്തിറങ്ങിയ ”ഡെസ്പാസിറ്റോ” എന്ന പാട്ട് 6.9 ബില്ല്യണ്‍ കാണികളെ നേ്ടി യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിനെയല്ലാം കവച്ചുവക്കുന്ന നേട്ടമാണ് ഇപ്പോള്‍ ഡൈനാമൈറ്റ് നേടിയിരിക്കുന്നത്..

കോവിഡ് മഹാമാരിയുടെ കാലത്ത് ലോകം വളരെയധികം സമ്മര്‍ദ്ദമനുഭവിക്കുന്ന വേള എന്നനിലയില്‍ ഒരു ഇംഗ്ലീഷ് ഗാനം പുറത്തിറക്കാനുള്ള പദ്ധതിയില്‍ നിന്നാണ് ഡൈനാമൈറ്റിന്റെ പിറവിയെന്ന്, ബിടിഎസ് ടീമിലെ സുഗ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

chandrika: