X
    Categories: CultureMoreNewsViews

ബി.എസ് യെദിയൂരപ്പ കോണ്‍ഗ്രസിലേക്ക്? ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായി ബി.എസ് യെദിയൂരപ്പ കോണ്‍ഗ്രസ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. നിലവില്‍ കര്‍ണാകയിലെ പ്രതിപക്ഷനേതാവാണ് യെദിയൂരപ്പ. മകനും എം.പിയുമായ ബി.വൈ രാഘവേന്ദ്രയോടൊപ്പം എത്തിയാണ് യെദിയൂരപ്പ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയത്.

യെദിയൂരപ്പയുടെ മണ്ഡലമായ ഷിവമോഗയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം എത്തിയതെന്നാണ് ബി.ജെ.പി നല്‍കുന്ന വിശദീകരണം. എന്നാല്‍ കര്‍ണാടകയില്‍ ബി.ജെ.പി ദേശീയ നേതൃത്വം തന്നെ വേണ്ട രീതിയില്‍ പരിഗണിക്കാത്തതില്‍ യെദിയൂരപ്പക്ക് അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളുണ്ടാവുമെന്നും അതിന്റെ സൂചനയാണ് യെദിയൂരപ്പയുടെ പുതിയ നീക്കങ്ങളെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുടെ ചാണക്യനാണ് ഡി.കെ ശിവകുമാര്‍. ബി.ജെ.പിക്കെതിരെ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഡി.കെ നടത്തിയ നീക്കങ്ങളാണ് നിര്‍ണായകമായത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബെല്ലാരി സഹോദരന്‍മാരെ അവരുടെ തട്ടകത്തില്‍ മലര്‍ത്തിയടിച്ചതും കന്നട രാഷട്രീയത്തില്‍ ശിവകുമാറിനെ അതികായകനാക്കി. നിലവില്‍ എ.ഐ.സി.സി നിര്‍ദേശപ്രകാരം തെലുങ്കാന തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുകയാണ് ഡി.കെ ശിവകുമാര്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: