ലക്‌നൗ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ പറഞ്ഞു. വേണ്ടിവന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ര്ാജ്യസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മായാവതി.
‘ബി.ജെ.പി നേതാക്കള്‍ കരുതുന്നത് മായാവതിയും സംഘവും സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്നാണ്. എന്നാല്‍ ഈ സഖ്യത്തില്‍ നിന്ന് ഒരടിപ്പോലും പിന്നോട്ടില്ല. ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള നിങ്ങളുടെ ഒരു പദ്ധതിയും നടക്കാന്‍ പോകുന്നില്ല .രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി തുനിഞ്ഞിറങ്ങിയതിന്റെ ഉദ്ദേശ്യം ഈ സഖ്യത്തില്‍ വിള്ളലുണ്ടാക്കുക എന്നാതായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ ഒരു വിള്ളലും ബി.ജെപിക്ക് ഉണ്ടാക്കാനാകില്ല. ബി.ജെ.പി നേതാക്കള്‍ക്ക് താന്‍ ഉറക്കമില്ലാ രാത്രികള്‍ നല്‍കി കൊണ്ടേയിരിക്കും. വര്‍ഗീയവാദികളെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസിന് തങ്ങളുടെ പിന്തുണ നല്‍കും. മായാവതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് എതിരാളികളെ പരാജയപ്പെടുത്തുന്നതെന്നും മായാവാതി ആരോപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്ത ബി.എസ്.പി എം.എല്‍.എ അനില്‍ കുമാര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും മണ്ഡലങ്ങളില്‍ എസ്.പി-ബി.സ്.പി സഖ്യം ബി.ജെ.പി തറപ്പറ്റിക്കുകയായിരുന്നു.